സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സാംസ്കാരികോത്സവത്തിന് ഇന്ന് തുടക്കമാകും. ആലപ്പുഴ ബീച്ചിൽ തയ്യാറാക്കിയ പ്രത്യേക പന്തലിൽ നോവലിസ്റ്റ് ടി ഡി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കൃഷി മന്ത്രി പി പ്രസാദ് അധ്യക്ഷനാകും. മുല്ലക്കര രത്നാകരൻ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.
പി കെ മേദിനി, ഒ കെ മുരളീകൃഷ്‌ണൻ, ജയൻ ചേർത്തല, വള്ളിക്കാവ് മോഹൻദാസ്, വി മോഹൻദാസ്, റെജി പി പണിക്കർ, ആർ സുരേഷ് എന്നിവർ സംസാരിക്കും. തുടർന്ന് പി കെ മേദിനിയും സംഘവും വിപ്ലവ ഗാനങ്ങൾ അവതരിപ്പിക്കും.

