Site iconSite icon Janayugom Online

ജനമധ്യത്തിൽ മാഹിമദ്യം ഉപേക്ഷിക്കപ്പെട്ടനിലയിൽ

ഓണം സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് റേഞ്ച് അസി: എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ്‌ മലപ്പട്ടവും സംഘവും തളിപ്പറമ്പ് റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. വെള്ളാരം പാറ ബൂസ്വിറിയ ഗാർഡൻ എന്ന സ്ഥലത്തു വച്ച് ഉടമസ്ഥനില്ലാത്ത നിലയിൽ പുതുചേരി മദ്യം 13.500 ലിറ്റർ കണ്ടെടുത്തു .സംഭവത്തിൽ
അബ്കാരി കേസെടുത്തു.

ഓണം വിപണി ലക്ഷ്യമാക്കി സൂക്ഷിച്ചു വെക്കാൻകൊണ്ടുവരുമ്പോൾ എക്സൈസ് കാരെ കണ്ട് ഉപേക്ഷിച്ചതാകാനാണ് സാധ്യത.പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം. ഗ്രേഡ് പ്രിവന്റ്റീവ് ഓഫീസർമാരായ നികേഷ്, ഫെമിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ എൻ സുജിത എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

Exit mobile version