Site iconSite icon Janayugom Online

സൈബര്‍ കവചമൊരുക്കി സംസ്ഥാന പൊലീസ് സേന

രാജ്യത്തിനാകെ മാതൃകയായി സമ്പൂര്‍ണ സൈബര്‍ കവചമൊരുക്കി കേരള പൊലീസ്. തങ്ങളുടെ കംപ്യൂട്ടര്‍ നെറ്റ് വര്‍ക്കിനെ ഹാക്കര്‍മാര്‍ക്ക് തൊടാനാകാത്ത വിധം പൂട്ടിട്ടാണ് പൊലീസ് സൈബര്‍ സുരക്ഷാ കവചം തീര്‍ക്കുന്നത്.പൊലീസ് ആസ്ഥാനത്തും തിരുവനന്തപുരം സിറ്റി പൊലീസിലും പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ പദ്ധതി വിജയകരമായതോടെയാണ് സെക്യൂരിറ്റി ഓപ്പറേഷന്‍ സെന്റര്‍ സംസ്ഥാന വ്യാപകമാക്കുന്നത്.

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ പൊലീസ് നെറ്റ് വര്‍ക്ക് പൂര്‍ണ്ണമായും ഹാക്കിംങ് വിമുക്തമാകുന്നത്.സര്‍ക്കാര്‍ സേവനങ്ങള്‍ ഉറപ്പാക്കുന്ന വെബ്സൈറ്റുകള്‍ കണ്ണുവെച്ചാണ് പല ഹാക്കര്‍മാരുടേയും പ്രവര്‍ത്തനം. സര്‍ക്കാര്‍ ഡാറ്റകല്‍ ചോര്‍ത്തി ഡാര്‍ക്ക് വെബുകളിലും മറ്റും പ്രസിദ്ധീകരിക്കും. ഇതിനാണ് സോഫ്റ്റ് വെയര്‍ സഹായത്തോടെ സൈബര്‍ പൊലീസ് തടയുന്നത്. പൊലീസിന്റെ കംപ്യൂട്ടര്‍ നെറ്റ് വര്‍ക്കില്‍ ഉപയോഗിക്കാനുള്ള സോഫ്റ്റ് വെയറില്‍ ആവശ്യമായ രൂപമാറ്റം വരുത്തിയാണ് സൈബര്‍ കവചം തീര്‍ക്കുന്നത്.

ഈ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ക കംപ്യൂട്ടറുകളുടെ നെറ്റ് വര്‍ക്ക് മോണിറ്ററിംങും അനാലസിസും നടത്താന്‍ സെക്യൂരിറ്റി ഓപ്പറേഷന്‍ സെന്ററിന് സാധിക്കും. നെറ്റ് വര്‍ക്കിന് പുറമെ നിന്നുള്ള അനാവശ്യ ഇടപെടലുകള്‍ തടയാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും 

The state police force has pre­pared cyber armor

Exit mobile version