കൊല്ലം ഉളിയകോവിലിൽ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഫെബിൻ ജോർജ് ഗോമസ് (22) ആണ് മരിച്ചത്. പിതാവ് ഗോമസിനും കുത്തേറ്റു. കൊല്ലം ഫാത്തിമ മാതാ കോളേജിൽ രണ്ടാം വർഷ ബി സി എ വിദ്യാർത്ഥിയാണ്. കാറിൽ എത്തിയ ആളാണ് ഫെബിനെ കൊലപ്പെടുത്തിയത്. പർദ്ദ ധരിച്ചെത്തിയയാൾ വീട്ടിൽ നിന്ന് വിളിച്ചിറക്കി ഫെബിനെ ആക്രമിക്കുകയായുരുന്നു. പ്രതി സഞ്ചരിച്ച കാർ കടപ്പാക്കടയിലെ റെയിൽവേ പാളത്തിന് സമീപത്ത് നിന്നും പൊലീസ് കണ്ടെടുത്തു. കൊലപ്പെടുത്തിയ ആൾ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. കൊലയാളിയുടെ മൃതദേഹം കണ്ടെത്തിയ റെയിൽവെ ട്രാക്കിന് സമീപത്ത് നിന്ന് ചോരപുരണ്ട നിലയിൽ കാർ കണ്ടെത്തി. ഇത് കൊലയാളി ഉപയോഗിച്ചതാണെന്ന് സ്ഥിരീകരിച്ചു.
വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു; കൊലയാളി ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു
