Site iconSite icon Janayugom Online

വിദ്യാർത്ഥിയുടെ മൂക്ക് ഇടിച്ച് തകർത്ത് സഹപാഠികൾ; ഒറ്റപ്പാലത്ത് വിദ്യാർത്ഥികളുടെ തമ്മിത്തല്ല്

ഒറ്റപ്പാലം വിദ്യാദിരാജ ഐടിഐ കോളജിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ തമ്മിത്തല്ലിൽ ഒരു വിദ്യാർത്ഥിയുടെ മൂക്കിൻറെ പാലം തകർന്നു. ക്ലാസ്സ് മുറിയിലാണ് രണ്ട് വിദ്യാർത്ഥികൾ ത്മമിൽ തല്ലുണ്ടായത്. ഇതിൻറെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. ഫെബ്രുവരി 19നായിരുന്നു സംഭവം. ക്ലാസ് മുറിയിലേക്ക് കയറി വന്ന് ഒരു വിദ്യാർത്ഥിയുടെ കഴുത്തിൽ പിടിച്ചതോടെ മറ്റൊരു വിദ്യാർത്ഥി പ്രകോപിതനാകുകയും വിഷയം ചോദ്യം ചെയ്യുകയുമായിരുന്നു. ഇതോടെ തർക്കം മർദനത്തിൽ കലാശിച്ചു. വിദ്യാർത്ഥിയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.

മുന്പും ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ മൊഴിയെടുത്തതിന് ശേഷമേ സംഭവത്തിൽ പൊലീസ് കൂടുതൽ നടപടികളിലേക്ക് കടക്കൂവെന്നാണ് വിവരം. 

Exit mobile version