കോടതിയലക്ഷ്യ കേസില്‍ ഒളിവില്‍ പോയ മദ്യവ്യവസായി വിജയ് മല്യയ്ക്കെതിരായ കേസില്‍ സുപ്രീം കോടതി നാളെ വിധി പറയും. കോടതി വിധികള്‍ മറികടന്ന് മക്കള്‍ക്ക് 40 മില്യണ്‍ ഡോളര്‍ കൈമാറിയതിനാണ് വിജയ് മല്യയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തത്.
ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസില്‍ വിധി പറയുക. ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, പി എസ് നരസിംഹ എവന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
ഫെബ്രുവരിയില്‍ കേസില്‍ നേരിട്ട് ഹാജരാകാന്‍ സുപ്രീം കോടതി അവസാനമായി രണ്ടാഴ്ചത്തെ സമയം അനുവദിച്ചിരുന്നു. സ്വത്ത് വെളിപ്പെടുത്താത്തതിനും കര്‍ണാടക ഹൈക്കോടതി പുറപ്പെടുവിച്ച നിയന്ത്രണ ഉത്തരവുകള്‍ ലംഘിച്ചതിനും രണ്ട് കേസുകളില്‍ വിജയ് മല്യ കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയിട്ടുണ്ട്.
യുകെയിലുള്ള മല്യയെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ വൈകുന്നതില്‍ കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇനിയും സമയം വൈകിപ്പിക്കാന്‍ കഴിയില്ലെന്ന് നിരീക്ഷിച്ച കോടതി കേസില്‍ വാദം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
2017ലെ കോടതിയലക്ഷ്യ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിക്കെതിരെ മല്യ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.
English summary;The Supreme Court verdict in the case against Vijay Mallya tomorrow
You may also like this video;