22 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 18, 2025
March 17, 2025
March 14, 2025
March 10, 2025
March 6, 2025
February 28, 2025
February 25, 2025
February 20, 2025
February 15, 2025
February 14, 2025

വിജയ് മല്യക്കെതിരായ കേസില്‍ സുപ്രീം കോടതി വിധി നാളെ

Janayugom Webdesk
July 10, 2022 8:42 am

കോടതിയലക്ഷ്യ കേസില്‍ ഒളിവില്‍ പോയ മദ്യവ്യവസായി വിജയ് മല്യയ്ക്കെതിരായ കേസില്‍ സുപ്രീം കോടതി നാളെ വിധി പറയും. കോടതി വിധികള്‍ മറികടന്ന് മക്കള്‍ക്ക് 40 മില്യണ്‍ ഡോളര്‍ കൈമാറിയതിനാണ് വിജയ് മല്യയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തത്.

ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസില്‍ വിധി പറയുക. ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, പി എസ് നരസിംഹ എവന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

ഫെബ്രുവരിയില്‍ കേസില്‍ നേരിട്ട് ഹാജരാകാന്‍ സുപ്രീം കോടതി അവസാനമായി രണ്ടാഴ്ചത്തെ സമയം അനുവദിച്ചിരുന്നു. സ്വത്ത് വെളിപ്പെടുത്താത്തതിനും കര്‍ണാടക ഹൈക്കോടതി പുറപ്പെടുവിച്ച നിയന്ത്രണ ഉത്തരവുകള്‍ ലംഘിച്ചതിനും രണ്ട് കേസുകളില്‍ വിജയ് മല്യ കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയിട്ടുണ്ട്.

യുകെയിലുള്ള മല്യയെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ വൈകുന്നതില്‍ കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇനിയും സമയം വൈകിപ്പിക്കാന്‍ കഴിയില്ലെന്ന് നിരീക്ഷിച്ച കോടതി കേസില്‍ വാദം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

2017ലെ കോടതിയലക്ഷ്യ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിക്കെതിരെ മല്യ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.

Eng­lish summary;The Supreme Court ver­dict in the case against Vijay Mallya tomorrow

You may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.