Site iconSite icon Janayugom Online

ബിഹാറിലെ പല സ്ഥലങ്ങളിലെയും ഗംഗാ ജലം കുളിക്കാൻ പോലും കഴിയാത്തതെന്ന് സർവേ

ബിഹാറിലെ പല സ്ഥലങ്ങളിലെയും ഗംഗാ ജലം കുളിക്കാൻ പോലും യോഗ്യമല്ലെന്ന് റിപ്പോർട്ട്. ഉയർന്ന അളവിലുള്ള ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണിത്. ബിഹാർ എക്കോണമിക് സർവേയുടെ 2024–25 ലെ റിപ്പോർട്ടിലാണ് കണ്ടെത്തൽ. ബിഹാർ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് രണ്ടാഴ്ചയിലൊരിക്കൽ സംസ്ഥാനത്തെ 34 സ്ഥലങ്ങളിൽ ഗംഗാ നദിയിലെ വെള്ളത്തിൻറെ ഗുണമേന്മ പരിശോധിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. 

അടുത്തിടെ സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ച അവതരിപ്പിച്ച സർവേ പ്രകാരം ഗംഗാ നദിയിൽ ഉയർന്ന അളവിൽ കോളിഫോം, ഫെക്കൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഗംഗാ നദിയുടെയും അതിൻറെ പോഷക നദികളുടെയും കരയിലുള്ള നഗരങ്ങളിൽ നിന്നും പുറന്തള്ളുന്ന ഗാർഹിക മലിനജനമാണ് ഇതിന് കാരണം. 

Exit mobile version