വിദേശ ധനസഹായമില്ലാതെ രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ബജറ്റിന്റെ കരട് രേഖ തയ്യാറാക്കാനൊരുങ്ങി അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാര്‍. ഇരുപത് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരത്തില്‍ ബജറ്റ് തയ്യാറാക്കുന്നത്. ഗുരുതരമായ സാമ്പത്തിക ഞെരുക്കവും പട്ടിണിയും ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
2022 ഡിസംബറിലായിരിക്കും ബജറ്റ് അവതരിപ്പിക്കുക. എന്നാല്‍ ബജറ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കാബിനറ്റ് അംഗീകാരത്തിന് ശേഷമായിരിക്കും ബജറ്റ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുകയെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര വരുമാനത്തില്‍ നിന്ന് തന്നെ തുക വകയിരുത്താനാണ് ശ്രമിക്കുന്നതെന്നും അത് നടപ്പാക്കാന്‍ കഴിയുമെന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്നും ധനകാര്യമന്ത്രാലയ വക്താവ് അഹ്മദ്ല വാലി ഹഖ്മാല്‍ ട്വിറ്ററില്‍ പങ്കുവച്ച അഭിമുഖത്തില്‍ പറഞ്ഞു. ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തതോടെ ആഗോളതലത്തില്‍ നിന്നുള്ള ധനസഹായം നിര്‍ത്തലായിരുന്നു. പാശ്ചാത്യരാജ്യങ്ങളും ഫണ്ടുകള്‍ നല്‍കുന്നത് മരവിപ്പിച്ചു.
ENGLISH SUMMARY;The Taliban is preparing a national budget
You may also like this video