Site iconSite icon Janayugom Online

ആറ് പ്രവിശ്യകളില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പുനരാരംഭിച്ചതായി താലിബാന്‍

അഫ്ഗാനിലെ ആറ് പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പുനരാരംഭിച്ചതായി താലിബാന്‍. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം അനുവദിക്കണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായി തുടരുന്നതിനിടെയാണ് താലിബാന്റെ തീരുമാനം. 34 പ്രവിശ്യകളാണ് താലിബാന്റെ നിയന്ത്രണത്തിലുള്ളത്.

ഓഗസ്റ്റ് പകുതിയോടെ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനില്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നതിനും സ്ത്രീകള്‍ ജോലിക്ക് പോകുന്നതിനും പൊതുജീവിതം നയിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. ആരോഗ്യമേഖലയിലും അധ്യാപകവൃത്തിയിലുമുള്ള വനിതകള്‍ക്ക് താലിബാന്‍ ഇളവ് അനുവദിച്ചിരുന്നെങ്കിലും ആറാം ക്ലാസ് കഴിഞ്ഞ് സ്കൂൂളില്‍ പോകുന്നതിന് പെണ്‍കുട്ടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. താലിബാന്‍ നേതാക്കള്‍ക്കെതിരെ ഉപരോധം ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ ശക്തമാക്കിയിരുന്നു.

eng­lish summary;The Tal­iban says girls’ edu­ca­tion has resumed in six provinces

you may also like this video;

Exit mobile version