ബിജെപിയുടെ ജയം സംശയാസ്പദമാണെന്ന പ്രബന്ധം അശോക സര്‍വകലാശാലയില്‍ അന്വേഷണം.2019ലെ പൊതു തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിരിക്കാനുള്ള സാധ്യതയുണ്ടെന്ന ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട അശോക സര്‍വകലാശാലയില്‍ ഇന്‍റലിജന്‍സ് ബ്യൂറോ അന്വേഷണം.
സര്‍കലാശാലയിലെ മുതിര്‍ന്ന അക്കാഡമിക് വിദഗ്ധരെയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ജനാധിപത്യ തിരിച്ചിറക്കം എന്ന പ്രബന്ധം തയ്യാറാക്കിയ സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ സബ്യസാചി ദാസിനെയും ഐബി ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.പ്രബന്ധം പ്രസിദ്ധീകരിച്ചതിനു പിന്നാലെയുണ്ടായ വിവാദത്തില്‍ സര്‍വകലാശാല സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് സബ്യസാചി ദാസ് രാജിവെച്ചിരുന്നു. അതുകൊണ്ട് നിലവില്‍ അദ്ദേഹം ക്യാമ്പസിലില്ല.
എന്നാല്‍ ഗവേഷണ ഉള്ളടക്കം ചര്‍ച്ച ചെയ്യാന്‍ മറ്റു അധ്യാപകരുമായി ഐബി ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയെങ്കിലും രേഖാമൂലം അറിയിക്കണമെന്ന അധ്യാപകരുടെ ആവശ്യം ഐബി ഉദ്യോഗസ്ഥര്‍ തള്ളിക്കളഞ്ഞു. അതുകൊണ്ട് തന്നെ ഉദ്യോസ്ഥരെ ചോദ്യം ചെയ്യാന്‍ ഐബിക്ക് സാധിച്ചില്ല.
ഗവേഷകന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്ത് കൊണ്ടുള്ള ഫോണ്‍കോളുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നും വന്നിരുന്നുവെന്ന് അശോക സര്‍വകലാശാലയെ സാമ്പത്തികമായി പിന്തുണക്കുന്ന വ്യവസായികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു
English Summaary:
The thesis that BJP’s victory is doubtful: Investigation in Ashoka University
You may also like this video:

