8 February 2026, Sunday

Related news

February 6, 2026
February 5, 2026
February 3, 2026
February 2, 2026
January 30, 2026
January 27, 2026
January 26, 2026
January 23, 2026
January 21, 2026
January 21, 2026

ബിജെപിയുടെ ജയം സംശയാസ്പദമാണെന്ന പ്രബന്ധം : അശോക സര്‍വകലാശാലയില്‍ അന്വേഷണം

Janayugom Webdesk
ന്യൂഡല്‍ഹി
August 24, 2023 11:52 am

ബിജെപിയുടെ ജയം സംശയാസ്പദമാണെന്ന പ്രബന്ധം അശോക സര്‍വകലാശാലയില്‍ അന്വേഷണം.2019ലെ പൊതു തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിരിക്കാനുള്ള സാധ്യതയുണ്ടെന്ന ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട അശോക സര്‍വകലാശാലയില്‍ ഇന്‍റലിജന്‍സ് ബ്യൂറോ അന്വേഷണം.

സര്‍കലാശാലയിലെ മുതിര്‍ന്ന അക്കാഡമിക് വിദഗ്ധരെയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ജനാധിപത്യ തിരിച്ചിറക്കം എന്ന പ്രബന്ധം തയ്യാറാക്കിയ സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ സബ്യസാചി ദാസിനെയും ഐബി ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.പ്രബന്ധം പ്രസിദ്ധീകരിച്ചതിനു പിന്നാലെയുണ്ടായ വിവാദത്തില്‍ സര്‍വകലാശാല സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് സബ്യസാചി ദാസ് രാജിവെച്ചിരുന്നു. അതുകൊണ്ട് നിലവില്‍ അദ്ദേഹം ക്യാമ്പസിലില്ല.

എന്നാല്‍ ഗവേഷണ ഉള്ളടക്കം ചര്‍ച്ച ചെയ്യാന്‍ മറ്റു അധ്യാപകരുമായി ഐബി ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയെങ്കിലും രേഖാമൂലം അറിയിക്കണമെന്ന അധ്യാപകരുടെ ആവശ്യം ഐബി ഉദ്യോഗസ്ഥര്‍ തള്ളിക്കളഞ്ഞു. അതുകൊണ്ട് തന്നെ ഉദ്യോസ്ഥരെ ചോദ്യം ചെയ്യാന്‍ ഐബിക്ക് സാധിച്ചില്ല.

ഗവേഷകന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്ത് കൊണ്ടുള്ള ഫോണ്‍കോളുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നും വന്നിരുന്നുവെന്ന് അശോക സര്‍വകലാശാലയെ സാമ്പത്തികമായി പിന്തുണക്കുന്ന വ്യവസായികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു

Eng­lish Summaary:
The the­sis that BJP’s vic­to­ry is doubt­ful: Inves­ti­ga­tion in Ashoka University

You may also like this video:

Kerala State - Students Savings Scheme

TOP NEWS

February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 7, 2026
February 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.