Site icon Janayugom Online

മൂന്നുകാലുള്ള കോഴിക്കുഞ്ഞ് കൗതുകമാകുന്നു

kozhi

മൂന്ന് കാലുള്ള കോഴിക്കുഞ്ഞ് കൗതുകമാകുന്നു. മഞ്ഞപ്ര സെബിപുരം ഏഴാം വാർഡിൽ താമസിക്കുന്ന മുക്കത്ത് മാർട്ടിന്റെ വീട്ടിലാണ് ഈ കോഴിക്കുഞ്ഞുള്ളത്. വീട്ടിൽ ഉണ്ടായിരുന്ന നാടൻ കോഴിമുട്ട 12 എണ്ണം അടവച്ചതിൽ 2 എണ്ണം മാത്രമാണ് വിരിഞ്ഞത്. അതിൽ ഒരെണ്ണം കൊത്തിയിറങ്ങിയ അന്ന് തന്നെ ചത്തു. രണ്ടാഴ്ച പിന്നിട്ട കോഴി കുഞ്ഞ് വളരെ ആരോഗ്യത്തോടെ കഴിയുന്നു. വിവരമറിഞ്ഞതോടെ നിരവധിപ്പേരാണ് കോഴിക്കുഞ്ഞിനെ കാണാനെത്തിയത്.

Eng­lish Sum­ma­ry: The three-legged chick

You may also like this video

Exit mobile version