ഇരിങ്ങാലക്കുടയില്‍ നടന്നുവരുന്ന സിപിഐ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. പ്രതിനിധി സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ബാലചന്ദ്രൻ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിന്മേലും ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലും പ്രതിനിധികളുടെ പൊതു ചർച്ചകൾ പൂർത്തിയായി. രാഷ്ട്രീയ പ്രമേയ ചര്‍ച്ചയ്ക്ക് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീറും സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ രാജനും മറുപടി നൽകി. പ്രവർത്തന റിപ്പോർട്ടിന്മേൽ നടന്ന പൊതു ചർച്ചയ്ക്ക് ഇന്ന് രാവിലെ 11ന് ജില്ലാ സെക്രട്ടറി മറുപടി നൽകും. ഉച്ചയോടെ പുതിയ ജില്ലാ കൗൺസിലിനെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ അവതരണത്തോടെ സമ്മേളനം സമാപിക്കും.
തൃശൂര്‍ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും

