24 January 2026, Saturday

Related news

January 22, 2026
January 22, 2026
January 20, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026

തൃശൂര്‍ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും

Janayugom Webdesk
തൃശൂര്‍
July 13, 2025 7:35 am

ഇരിങ്ങാലക്കുടയില്‍ നടന്നുവരുന്ന സിപിഐ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. പ്രതിനിധി സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ബാലചന്ദ്രൻ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിന്മേലും ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലും പ്രതിനിധികളുടെ പൊതു ചർച്ചകൾ പൂർത്തിയായി. രാഷ്ട്രീയ പ്രമേയ ചര്‍ച്ചയ്ക്ക് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീറും സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ രാജനും മറുപടി നൽകി. പ്രവർത്തന റിപ്പോർട്ടിന്മേൽ നടന്ന പൊതു ചർച്ചയ്ക്ക് ഇന്ന് രാവിലെ 11ന് ജില്ലാ സെക്രട്ടറി മറുപടി നൽകും. ഉച്ചയോടെ പുതിയ ജില്ലാ കൗൺസിലിനെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ അവതരണത്തോടെ സമ്മേളനം സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.