Site iconSite icon Janayugom Online

പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; രണ്ട് ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ

ആലുവയിൽ നിന്ന് ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ. അസം സ്വദേശിയായ ട്രാൻസ്ജെൻഡർ റിങ്കി (20), റാഷിദുൽ ഹഖ് (29) എന്നിവരെയാണ് ആലുവ പൊലീസ്  കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്.  മോചനദ്രവ്യമായി ഇവർ 70000 രൂപ ആവശ്യപ്പെട്ടിരുന്നു. കൊരട്ടിയിൽ നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.  ബീഹാർ സ്വദേശിയുടെ ഒരു മാസം പ്രായമുള്ള ആൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്.

Exit mobile version