Site iconSite icon Janayugom Online

കിരീടം പാലം മോഹന്‍ലാലിനൊരു പിറാന്നാള്‍ സമ്മാനമായി നല്‍കി വിനോദസഞ്ചാര വകുപ്പ്

മലയാളികളുടെ സ്വന്തം ലാലേട്ടന് പിറന്നാള്‍ സമ്മാനമായി കിരീടം പാലം. സംസ്ഥാന വിനോദസഞ്ചാരവകുപ്പ് വിനോദസഞ്ചാരകേന്ദ്രമാക്കുന്നതായി സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഒരോ മലയാളിയുടേയും മനസ്സില്‍ കിരീടവും, അതിലെ സേതുമാധവന്‍ എന്ന കഥാപാത്രവും എന്നും മായാതെ മങ്ങാതെ നില്‍ക്കും. അതുപോലെയാണ് ഡയലോഗുകളും . സിനിമയ്ക്കൊപ്പം പതിഞ്ഞതാണ് ആ പാലവും. നെല്‍പ്പാടങ്ങള്‍ക്കു നടുവിലെ ചെമ്മണ്‍ പാതയില്‍ മോഹന്‍ലാലിന്റെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങള്‍ക്കും കണ്ണീര്‍പൂവിന്‍റെ കവിളില്‍ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനുംസാക്ഷ്യം വഹിച്ച ഈ പാലം മലയാളസിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നത്.

കിരീടം പാലത്തെയും വെള്ളായണി കായലിന്‍റെ മനോഹാരിതയെയും ആസ്വദിക്കാൻ സാധിക്കുന്നവിധത്തിൽ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തുംവിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. 1989ൽ ലോഹിതദാസിന്റെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് കിരീടം. അതിലെ പ്രധാന സീനുകൾ ചിത്രീകരിച്ച പാലമാണ് പിന്നീട് കിരീടം പാലം എന്നറിയപ്പെട്ടത്. ഇടവത്തിലെ രേവതിയാണ് മോഹന്‍ലാലിന്റെ പിറന്നാള്‍.

Eng­lish Summary:
The tourism depart­ment gave the kereedam bridge as a birth­day gift to Mohanlal

You may also like this video:

Exit mobile version