Site iconSite icon Janayugom Online

സ്ഥല മാറ്റ ഉത്തരവ് നടപ്പിലാക്കിയില്ല; ജീവനക്കാരൻ ആത്‍മഹത്യയ്ക്ക് ശ്രമിച്ചു

കെഎസ്ഇബി സെക്‌ഷൻ ഓഫീസിലെ ജീവനക്കാരൻ ആത്‍മഹത്യയ്ക്ക് ശ്രമിച്ചു. സ്ഥല മാറ്റ ഉത്തരവ് നടപ്പിലാക്കാൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് ബിജിമോൻ എന്ന ജീവനക്കാരൻ കൈത്തണ്ട മുറിച്ചു ആത്‍മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറവിലങ്ങാട് പോലീസ് ഇയാളുടെ മൊഴിയെടുത്തു. 

ജീവനക്കാരൻ ആത്മഹത്യാ ശ്രമം നടത്തേണ്ട ഒരു സാഹചര്യവും ഉണ്ടായിട്ടില്ലെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാബുജൻ പറഞ്ഞു. സ്ഥല മാറ്റ ഉത്തരവ് തന്നെ ഏല്പിക്കുവാനാണ് ബിജിമോൻ തന്റെ അടുത്ത് വന്നതെന്നും രണ്ട് മിനിറ്റ് മാത്രമാണ് ക്യാബിനിൽ ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇയാൾ തന്നെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചതിനെതിരെ കോട്ടയം സൈബർ സെല്ലിൽ പരാതി കൊടുത്തിട്ടുണ്ടന്നും ബാബുജൻ പറഞ്ഞു.

Eng­lish Sum­ma­ry: The trans­fer order was not exe­cut­ed; The employ­ee attempt­ed suicide

You may also like this video

Exit mobile version