Site iconSite icon Janayugom Online

വാളയാർ കേസ്; പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

വാ​ള​യാ​റി​ൽ സ​ഹോ​ദ​രി​മാ​രാ​യ പെ​ൺ​കു​ട്ടി​ക​ളെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട കേ​സി​ൽ പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. തങ്ങളെ പ്രതികളാക്കി സി ​ബി ഐ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ങ്ങ​ൾ റ​ദ്ദ് ചെ​യ്ത് പു​ന​ര​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഹ​ര​ജി​ നല്‍കിയിരുന്നു. ഒരു നടപടികളും പാടില്ലെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ നിര്‍ദ്ദേശം.

കു​ട്ടി​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത​ല്ലെ​ന്നും കൊ​ല​പാ​ത​ക​മാ​ണെ​ന്നു​മാ​ണ്​ ഹ​ര​ജി​യി​ലെ വാ​ദം. ​കൊ​ല​പാ​ത​ക​മെ​ന്ന്​ ക​ണ്ടെ​ത്താ​ൻ മ​തി​യാ​യ തെ​ളി​വു​ക​ളു​ണ്ടാ​യി​ട്ടും സി​ബി ​ഐ അ​ത്​ വേ​ണ്ട​വി​ധം പ​രി​ഗ​ണി​ച്ചി​ല്ലെന്നും അവര്‍ ആരോപിച്ചു. കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന സെ​ലോ​ഫി​ൻ ടെ​സ്റ്റി​ന്‍റെ ഫ​ലം, ഷെ​ഡി​ലെ ഉ​ത്ത​ര​ത്തി​ന്‍റെ ഉ​യ​ര​വും കു​ട്ടി​ക​ളു​ടെ ഉ​യ​ര​വും ത​മ്മി​ലു​ള്ള പൊ​രു​ത്ത​ക്കേ​ടു​ക​ൾ, കൊ​ല​പാ​ത​ക​സാ​ധ്യ​ത അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ഫോ​റ​ൻ​സി​ക് സ​ർ​ജ​ന്‍റെ മൊ​ഴി, മൂ​ത്ത കു​ട്ടി കൊ​ല്ല​പ്പെ​ട്ട സ​മ​യ​ത്ത് ര​ണ്ടു​പേ​ർ മു​ഖം മ​റ​ച്ച് പോ​കു​ന്ന​ത് ക​ണ്ടു എ​ന്ന ഇ​ള​യ കു​ട്ടി​യു​ടെ മൊ​ഴി തു​ട​ങ്ങി​യ​വ​യ​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ മാ​താ​പി​താ​ക്ക​ൾ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മ​രി​ച്ച പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ​യെ​യും ഇ​ള​യ പെ​ൺ​കു​ട്ടി​യു​ടെ അ​ച്ഛ​നും മൂ​ത്ത കു​ട്ടി​യു​ടെ ര​ണ്ടാ​ന​ച്ഛ​നു​മാ​യ വ്യ​ക്തി​യെ​യും കേ​സി​ൽ ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​ക്കി​യാ​ണ്​ സി ബി ഐ കു​റ്റ​പ​ത്രം നൽകിയിരിക്കുന്നത്.

Exit mobile version