Site iconSite icon Janayugom Online

ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാര്‍ ഡാം 11.30ന് തുറക്കും

കേരളത്തില്‍ മഴ ശക്തമായ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് രാവിലെ 11.30ന് തുറക്കും. വി2,വി3, വി4 എന്നീ ഷട്ടറുകള്‍ 30സെ.മി വീതമാണ് തുറക്കുക.

രണ്ട് സ്പില്‍വേ ഷട്ടറുകളിലൂടെ 534 ഘനയടി വെള്ളം തുറന്നുവിടുമെന്ന് ജ​ല​ സേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.  ഡാമില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്നാണ് തീരുമാനം. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇടുക്കി ഡാമിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. രാവിലെ ജലനിരപ്പ് റൂൾ കർവ് അനുസരിച്ചുള്ള ഓറഞ്ച് അലർട്ട് ലെവലിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നിലവിൽ 2380.32 അടിയാണ് ജലനിരപ്പ്. റൂൾ കർവ് പ്രകാരം 2381.53 അടിയിൽ എത്തിയാൽ ഓറഞ്ച് അലർട്ടും 2382.53 അടിയിൽ റെഡ് അലർട്ടും പ്രഖ്യാപിക്കണം. 74.10 ശതമാനമാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. 2403 അടിയാണ് ഫുൾ റിസർവോയർ ലെവൽ. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് 15.7 സെന്റീമീറ്റർ റെക്കോഡ് മഴയാണ് രേഖപ്പെടുത്തിയത്.

പാലക്കാട് ജില്ലയില്‍ മഴയ്ക്ക് ശമനം. നിലവിൽ ശക്തമായ മഴ തുടരാത്ത സാഹചര്യത്തിൽ പാലക്കാട് മലമ്പുഴ ഡാം തുറക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ ഒമ്പതിന് ഡാം തുറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതുകൊണ്ട് ഡാമിലെ ജലനിരപ്പ് ഉയർന്നിട്ടില്ല . അതുകൊണ്ടുതന്നെ നിലവിൽ ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു .

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ന് ഏട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിശക്ത മഴയ്ക്ക് സാധ്യതയുള്ള  ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളൊഴികെ മറ്റിടങ്ങളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.

updat­ing.…..

Eng­lish summary;The water lev­el ris­es; Mul­laperi­yar Dam will be opened at 11.30 am

You may also like this video;

Exit mobile version