ഏഴ് ദിവസം മുമ്പ് ഗള്‍ഫില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളിന്‍റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കുന്നില്ലെന്ന പരാതിയുമായി യുവതി. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ ജയകുമാറിന്‍റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടക്കുന്നില്ലെന്നാണ് ലക്ഷദ്വീപ് സ്വദേശിയായ യുവതിയുടെ പരാതി.
വിവാഹിതമായ ജയകുമാര്‍ ലക്ഷദ്വീപ് സ്വദേശിയായ യുവതിയുമായി നാല് വര്‍ഷമായി സൗഹൃദത്തിലായിരുന്നു.ജയകുമാറിന്‍റെ ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തുന്നതുായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്. മരിച്ച ശേഷം ബന്ധുക്കള്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് മതിയെന്നും മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ലെന്നുമാണ് യുവതിയുടെ പരാതി.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ജയകുമാറിന്റെ മ്യതദേഹം നെടുമ്പാശ്ശേരിയില്‍ എത്തിയത്. മൃതദേഹത്തിനൊപ്പം ഇവർ കേരളത്തിൽ എത്തിയിട്ടുണ്ട്. ബന്ധുക്കള്‍ വരാതിരുന്നതോടെ മ്യതദേഹവുമായി യുവതി ആലുവാ പോലീസ് സ്റ്റേഷനിലേക്ക് പോയി. തുടര്‍ന്ന് അവിടെനിന്ന് മൃതദേഹം ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷനിലേക്കും എത്തിച്ചിരിക്കുകയാണ്.
English Summary:
The woman complained that the relatives did not come to collect the body of the person who died lying in the Gulf
You may also like this video: