Site iconSite icon Janayugom Online

വനിത ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

വനിത ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം അരുവിത്തുറ ചിറക്കര വീട്ടിൽ‌ വിജയകുമാറിന്റെ മകൾ ഡോ. മീനാക്ഷി വിജയകുമാറിനെ (35) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രി സർജിക്കൽ ഐസിയുവിലെ അനസ്തെറ്റിസ്റ്റായ ഇവരെ മാറമ്പിള്ളി കുന്നുവഴിയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 2 വർഷമായി ഒറ്റക്കാണ് താമസം. വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് കിടപ്പുമുറിയിൽ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും.

Exit mobile version