മാർപാപ്പയ്ക്ക് വിടചൊല്ലി ലോകം. പാപ്പയുടെ ആഗ്രഹപ്രകാരം സെൻ് മേരി മേജർ ബസിലിക്കയിൽ ആണ് അന്ത്യവിശ്രമം. ജനസാഗരമാണ് വിലാപയാത്രയിൽ വെള്ള പൂക്കളുമായി കാത്ത്നിന്നത്. രണ്ടര ലക്ഷത്തോളം ആളുകൾ സെൻറ് പീറ്റേഴ്സ് ചത്വരത്തിൽ അന്ത്യാഞ്ചലി അർപ്പിച്ചു. കര്‍ദിനാള്‍ കോളേജ് ഡീന്‍ കര്‍ദിനാള്‍ ജിയോവാനി ബാറ്റിസ്റ്റ അന്ത്യശുശ്രൂഷാചടങ്ങു കള്‍ക്ക് കാര്‍മികത്വം നിര്‍വഹിച്ചു.
ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു, യുഎസ് പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപ്, യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി,ഫ്രഞ്ച് പ്രസിഡന്റ് ഉമ്മാനുവല്‍ മാക്രോണ്‍, സ്‌പെയിന്‍ രാജാവ് ഫിലിപ് VI, ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡിസില്‍വ, വില്യം രാജകുമാരന്‍ തുടങ്ങി ഒട്ടേറെ രാഷ്ട്രത്തലവന്‍മാര്‍ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയിരുന്നു.

