8 January 2026, Thursday

Related news

January 7, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026
January 4, 2026
January 4, 2026
January 4, 2026
January 3, 2026

മാർപാപ്പയ്ക്ക് വിട ചൊല്ലി ലോകം; ബസലിക്കയിൽ പാപ്പയ്ക്ക് അന്ത്യവിശ്രമം

Janayugom Webdesk
വത്തിക്കാൻ സിറ്റി
April 26, 2025 8:41 pm

മാർപാപ്പയ്ക്ക് വിടചൊല്ലി ലോകം. പാപ്പയുടെ ആഗ്രഹപ്രകാരം സെൻ്  മേരി മേജർ ബസിലിക്കയിൽ ആണ് അന്ത്യവിശ്രമം. ജനസാഗരമാണ് വിലാപയാത്രയിൽ വെള്ള പൂക്കളുമായി കാത്ത്നിന്നത്. രണ്ടര ലക്ഷത്തോളം ആളുകൾ സെൻറ് പീറ്റേഴ്സ് ചത്വരത്തിൽ അന്ത്യാഞ്ചലി അർപ്പിച്ചു. കര്‍ദിനാള്‍ കോളേജ് ഡീന്‍ കര്‍ദിനാള്‍ ജിയോവാനി ബാറ്റിസ്റ്റ അന്ത്യശുശ്രൂഷാചടങ്ങു കള്‍ക്ക് കാര്‍മികത്വം നിര്‍വഹിച്ചു.

ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു, യുഎസ് പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപ്, യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി,ഫ്രഞ്ച് പ്രസിഡന്റ് ഉമ്മാനുവല്‍ മാക്രോണ്‍, സ്‌പെയിന്‍ രാജാവ് ഫിലിപ് VI, ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡിസില്‍വ, വില്യം രാജകുമാരന്‍ തുടങ്ങി ഒട്ടേറെ രാഷ്ട്രത്തലവന്‍മാര്‍ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയിരുന്നു.

ഞായറാഴ്ച രാവിലെമുതല്‍ ജനങ്ങള്‍ക്ക് ശവകുടീരം സന്ദര്‍ശിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.