കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ എസ് ബി ഐ യിൽ യുവാവിന്റെ അതിക്രമം. ബ്ലേഡുമായി എത്തിയ യുവാവ് ആക്രമണം നടത്തുകയായിരുന്നു. അക്കൗണ്ടിൽ നിന്നും പണം ആവശ്യപ്പെട്ട് യുവാവാണ് ഭീഷണി മുഴക്കിയത്.
ചൊവ്വാഴ്ച രാവിലെ 11. 30 ഓടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എസ് ബി ഐ യിൽ ആയിരുന്നു സംഭവം .
ബാങ്കിലെത്തിയ ഇയാൾ വനിതാ ജീവനക്കാരിയോട് പണം ആവശ്യപ്പെട്ടു. അയാളുടെ അക്കൗണ്ടിൽ 99 മാത്രമാണ് ഉണ്ടായിരുന്നത്.
എന്നാൽ അക്കൗണ്ടിൽ നിന്ന് 3000 രൂപ വേണമെന്ന് ആവശ്യപ്പെട്ടു . ഇതിന് സാധിക്കില്ലെന്ന് ക്യാഷിൽ ഇരുന്ന വനിതാ ജീവനക്കാരി അറിയിച്ചതോടെ പ്രകോപിതനായ യുവാവ് ജീവനക്കാരിയുടെ കഴുത്തിൽ കയ്യിലിരുന്ന ബ്ലേഡ് എടുത്ത് വെച്ചു ഭീഷണി മുഴക്കുകയായിരുന്നു.
മറ്റ് ജീവനക്കാരും സെക്യുരിറ്റിയും ചേർന്ന് പണിപ്പെട്ടാണ് ഇയാളെ കീഴ്പ്പെടുത്തിയത്.
English Summary: The young man who came with the blade attacked the bank
You may like this video also