Site iconSite icon Janayugom Online

കോളജ് കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുമെന്നുള്ള ഭീഷണിമുഴക്കി യുവതികൾ

കോട്ടയത്ത് കോളജ് കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുമെന്നുള്ള ഭീഷണിമുഴക്കി യുവതികൾ. പാലാ അൽഫോൻസാ കോളജിന്റെ നാലാം നിലയുള്ള കെട്ടിടത്തിന്റെ മുകളിലാണ് യുവതികൾ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

കോളജിലെ ജീവനക്കാരിയായിരുന്ന ഇവരുടെ അമ്മയ്ക്ക് ആനുകൂല്യങ്ങൾ അധികൃതർ തടഞ്ഞു വച്ചിരിക്കുന്നതിൽ പ്രതിഷേധിച്ചാണ് യുവതികൾ ആത്മഹത്യാ ഭീഷണി മുഴക്കി കെട്ടിടത്തിനു മുകളിൽ നിലയുറപ്പിച്ചത്.

തുടർന്ന് ഇവരെ അനുനയിപ്പിച്ച് കോളജ് അധികൃതർ താഴെയിറക്കി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഫയർഫോഴ്സും, പൊലീസും സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചിരുന്നു.

ഇല്ലാത്ത സാമ്പത്തിക തിരിമറികളുടെ പേരിൽ 14 വർഷം മുമ്പ് കോളജിൽ നിന്ന് മാതാവിനെ പിരിച്ചുവിട്ടു എന്നും, എന്നാൽ ആനുകൂല്യങ്ങൾ എല്ലാം മാനേജ്മെന്റ് നിഷേധിച്ചു എന്നുമാണ് ഇവരുടെ ആരോപണം.

എന്നാൽ അമ്മയുടെ പേരിൽ ഒരു കേസുപോലും കൊടുക്കുകയോ, അന്വേഷണം നടത്തുകയോ, സസ്പെൻഷൻ നൽകുകയോ ചെയ്യാതെ 10 വർഷം സർവ്വീസ് ബാക്കി നിൽക്കേയാണ് കോളജ് പിരിച്ചു വിടൽ നടത്തിയത്.

പലവട്ടം നീതിക്കായി ശ്രമിച്ചിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് ആത്മഹത്യ ഭീഷണി നടത്തിയതെന്നും യുവതികൾ പറഞ്ഞു.

Eng­lish summary;The young women threat­ened to com­mit sui­cide by jump­ing from the col­lege building

You may also like this video;

Exit mobile version