Site iconSite icon Janayugom Online

കല്ലാര്‍ അമ്പലത്തില്‍ മോഷണം

കല്ലാര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിനുള്ളില്‍ കടന്ന മോഷ്ടാക്കള്‍ ഉള്ളിലുണ്ടായിരുന്ന രണ്ട് കാണിവഞ്ചികളിലെ പണം, നാഗത്തറയിലുണ്ടായിരുന്ന രണ്ട് നിലവിളക്കുകള്‍, മൂന്ന് ഓട്ടുപാത്രങ്ങള്‍, പൂജാവസ്തുക്കള്‍ എന്നിവ അപഹരിച്ചു.

ഞായറാഴ്ച രാത്രി 10 മണി വരെ ക്ഷേത്രത്തില്‍ ഭരണസമിതി അംഗങ്ങള്‍ ഉണ്ടായിരുന്നു. അര്‍ദ്ധരാത്രിക്ക് ശേഷമാണ് മോഷണം നടന്നതെന്ന് കരുതുന്നു. ഇന്ന് പുലര്‍ച്ചെ 5.30ന് നടതുറക്കുന്നതിനായി ക്ഷേത്രത്തിലെത്തിയ മേല്‍ശാന്തിയാണ് നാഗത്തറയിലെ നിലവിളക്കുകള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കാണിക്കവഞ്ചികള്‍ തുറന്നതായും ഓട്ടുപാത്രങ്ങളും പൂജാവസ്തുക്കളും നഷ്ടപ്പെട്ടതായും കണ്ടെത്തി. ഏകദേശം 10,000 രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.

ഭരണസമിതി അംഗങ്ങള്‍ നെടുങ്കണ്ടം പൊലീസില്‍ പരാതി നല്‍കി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രാത്രിസമയങ്ങളില്‍ കല്ലാറിലും പരിസരങ്ങളിലും പൊലീസ് പട്രോളിംഗ് നടത്തണമെന്ന് ക്ഷേത്രം പ്രസിഡന്റ് രാജന്‍ ശിവദാസ്, സെക്രട്ടറി പി പി പ്രസാദ്, ട്രഷറാര്‍ ഉണ്ണികൃഷ്ണന്‍, ക്ഷേത്രം മേല്‍ശാന്തി എം ആര്‍ രതീഷ് തിരുമേനി എന്നിവര്‍ ആവശ്യപ്പെട്ടു.

eng­lish sum­ma­ry; Theft at Kallar temple

you may also like this video;

Exit mobile version