കേന്ദ്രമന്ത്രി നിസിത് പ്രമാണികിന് എതിരെ അറസ്റ്റ് വാറണ്ട്.2009 ല്‍ രണ്ട് ജ്വല്ലറികളില്‍ മോഷണം നടത്തിയ കേസിലാണ് അലിപുര്‍ദുര്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ നിസിത് പ്രമാണികിനെ കൂടാതെ മറ്റൊരു പ്രതിക്കെതിരെ നവംബര്‍ 11 ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.അലിപുര്‍ദുര്‍ റെയില്‍വെ സ്റ്റേഷനും ബിര്‍പാരയ്ക്കും സമീപത്തുള്ള രണ്ട് ജ്വല്ലറികളിലാണ് മോഷണം നടന്നത്.
കൊല്‍ക്കത്ത ഹെെക്കോടതിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ എംപി |എംഎല്‍എ കോടതിയില്‍ നിന്ന് കേസ് അലിപുര്‍ദുര്‍ കോടതിയിലേക്ക് മാറ്റുകയായിരുന്നെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു.തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്താക്കപ്പെട്ട നിസിത് പ്രമാണിക് 2019ലാണ് ബിജെപിയില്‍ ചേര്‍ന്നത്.അതേ വര്‍ഷം ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
English Summary: Theft case: Arrest warrant issued against Union Minister Nisit Pramanik
You may also like this video