അറബിക്കടലിൽ രൂപപ്പെട്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് ശക്തമായി കരയിലേക്ക് നീങ്ങുന്നതിനാൽ സംസ്ഥാനത്ത് ഇന്നും നാളെയും മഴയിൽ കുറവുണ്ടായേക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട രീതിയിൽ മഴ തുടരാന്‍ സാധ്യതയുണ്ട്.
ജൂണ്‍ 18 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ഇവിടങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
english summary;There may be less rain in the state today and tomorrow
you may also like this video;