Site iconSite icon Janayugom Online

രക്തസാക്ഷി കുന്നുകളില്‍ ഇന്ന് രണസ്മരണകളിരമ്പും

vayalarvayalar

തൊഴിലാളി വര്‍ഗ പോരാട്ട ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ തെളിഞ്ഞുനില്‍ക്കുന്ന വയലാര്‍ രക്തസാക്ഷികള്‍ക്ക് പ്രണാമമര്‍പ്പിച്ച് രക്തസാക്ഷി കുന്നുകലില്‍ ഇന്ന് രണസ്മരണകളിരമ്പും. നാടിന്റെ നാനാഭാഗത്ത് നിന്നുമെത്തുന്ന ചെറുജാഥകള്‍ വയലാറില്‍ അലകടല്‍പോലെ സംഗമിക്കുമ്പോള്‍ രണസ്മരകളിരമ്പും. ഇന്ന് രാവിലെ 7.30ന് പുന്നപ്ര രക്തസാക്ഷികളും പി കൃഷ്ണപിള്ള ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളും അന്തിയുറങ്ങുന്ന വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍വെച്ച് മുന്‍മന്ത്രി ജി സുധാകരന്‍ ദീപശിഖ കൊളുത്തി അത്‌ലറ്റുകള്‍ക്ക് കൈമാറും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം രക്തസാക്ഷി ജനാര്‍ദ്ദനന്റെ സ്മാരകമണ്ഡപത്തിലും മാരാരിക്കുളം രക്തസാക്ഷിമണ്ഡപത്തിലും ദീപം പകര്‍ന്നശേഷം ദേശീയപാതയിലൂടെ സഞ്ചരിച്ച് ദീപശിഖാറിലെ വയലാറിലെത്തും. മേനാശ്ശേരി രക്തസാക്ഷി മണ്ഡപത്തില്‍ മുതിര്‍ന്ന സിപിഐ എം നേതാവ് കെ വി ദേവദാസ് രാവിലെ 9ന് ദീപശിഖ കൊളുത്തി അത്‌ലറ്റുകള്‍ക്ക് കൈമാറും. നാടന്‍കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും ഗായകസംഘവും ഇരുദീപശിഖകളേയും അനുഗമിക്കും. ഇന്‍ക്വിലാബ് വിളിച്ചും പുഷ്പവൃഷ്ടി നടത്തിയും പാതയോരങ്ങളില്‍ ആയിരങ്ങള്‍ ദീപശിഖയെ വരവേല്‍ക്കും. രാവിലെ 11ന് ഇരുദീപശിഖകളും വയലാറിലെത്തും. വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം സി സിദ്ധാര്‍ത്ഥന്‍ ദീപശിഖ ഏറ്റുവാങ്ങി മണ്ഡപത്തില്‍ സ്ഥാപിക്കും. തുടര്‍ന്ന് നടക്കുന്ന പുഷ്പാര്‍ച്ചനയില്‍ ഇരുകമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും നേതാക്കളുള്‍പ്പടെ പതിനായിരങ്ങള്‍ പങ്കെടുക്കും.

പകല്‍ മൂന്നിന് വയലാർ രാമവർമ അനുസ്മരണ സമ്മേളനം നടക്കും. വിദ്വാൻ കെ രാമകൃഷ്ണൻ അധ്യക്ഷനാകും. എം കെ ഉത്തമൻ സ്വാഗതം പറയും. പ്രൊഫ. എം കെ സാനു, ആലങ്കോട് ലീലാകൃഷ്ണൻ, കെ ജയദേവൻ, ഒ കെ മുരളീകൃഷ്ണൻ, മാലൂർ ശ്രീധരൻ എന്നിവർ സംസാരിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതു സമ്മേളനത്തിൽ കേന്ദ്ര വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം സി സിദ്ധാർത്ഥൻ അധ്യക്ഷനാകും. സെക്രട്ടറി പി കെ സാബു സ്വാഗതം പറയും. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ഇരു കമ്മ്യൂണിസ്റ്റ് പാർടി നേതാക്കളായ വി എൻ വാസവൻ, ബിനോയ് വിശ്വം എം പി, എം സ്വരാജ്, കെ പ്രകാശ് ബാബു, സി എസ് സുജാത, പി പ്രസാദ്, സജി ചെറിയാൻ, ടി ജെ ആഞ്ചലോസ്, ജി സുധാകരൻ, ടി ടി ജിസ്മോൻ, ആർ നാസർ, പി വി സത്യനേശൻ, സി ബി ചന്ദ്രബാബു എൻ എസ് ശിവപ്രസാദ്, എ എം ആരിഫ് എംപി എന്നിവർ സംസാരിക്കും. തുടർന്ന് സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ വള്ളുവനാട് ബ്രഹ്മയുടെ നാടകം ‘രണ്ട് നക്ഷത്രങ്ങൾ’ അരങ്ങേറും. 

Eng­lish Sum­ma­ry: There will be com­mem­o­ra­tions at Mar­tyrs Hills today

You may also like this video

Exit mobile version