Site iconSite icon Janayugom Online

സംസ്ഥാനത്ത് ചൂടുകൂടും, മഴയുമുണ്ടാകും; മഴയ്ക്കും വെയിലിനും അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്

summersummer

സംസ്ഥാനത്ത് വെയിലിനും മഴയ്ക്കും സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ള രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. മെയ് 8ന് എറണാകുളം ജില്ലയിലും 9ന് വയനാട് ജില്ലയിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് ഉയര്‍ന്ന താപനിലയ്ക്കും സാധ്യതയുണ്ട്. മെയ് 05 മുതല്‍ 07 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 2 – 4°C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Eng­lish Sum­ma­ry: There will be heat and rain in the state; Mete­o­ro­log­i­cal depart­ment has announced an alert for rain and sun

You may also like this video

Exit mobile version