Site iconSite icon Janayugom Online

വിമാനത്തില്‍ എത്തി തെളിവുകൾ ബാക്കിയാക്കാതെ വിമാനത്തിൽ മടങ്ങുന്ന കള്ളൻ പിടിയിൽ

വിമാനത്തില്‍ സംസ്ഥാനത്ത് എത്തി മോഷണം നടത്തിയ ശേഷം വിമാനത്തില്‍ സ്വദേശത്തേക്ക് മടങ്ങുന്നത് പതിവാക്കിയ മോഷ്ടാവ് പിടിയില്‍. തലസ്ഥാനത്ത് നിരവധി മോഷണങ്ങള്‍ നടത്തിയ ശേഷം നാട്ടിലേക്ക് മടങ്ങാനെത്തിയ തെലങ്കാന സ്വദേശിയെയാണ് പിടികൂടിയത്. തെളിവുകളൊന്നും ബാക്കി വയ്ക്കാതെ മോഷണം നടത്തി മടങ്ങിയിരുന്ന ഉമപ്രസാദ് എന്നയാളാണ് പിടിയിലായത്.

വിമാനത്താവളത്തില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം കൊച്ചിയിലും സമാനമായ കുറ്റകൃത്യം നടന്നിരുന്നു. കൊച്ചിയിലും പരിസരത്തുമായി പൂട്ടിക്കിടക്കുന്ന വീടുകളില്‍ മോഷണം നടത്തി കൊള്ളമുതലുമായി മടങ്ങിയ ഉത്തരേന്ത്യന്‍ സംഘം കഴിഞ്ഞ വര്‍ഷം പിടിയിലായിരുന്നു.

കടവന്ത്ര, എളമക്കര, പാലാരിവട്ടം, നോര്‍ത്ത് എന്നിവടങ്ങളിലായി മൂന്ന് ദിവസത്തിനുള്ളില്‍ അടഞ്ഞ് കിടന്നിരുന്ന ആറ് ആഡംബര വീടുകളില്‍ നിന്ന് മോഷണം നടത്തി മുങ്ങിയ സംഘത്തെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ സംയുക്തമായി ഓപ്പറേഷനിലാണ് പിടികൂടിയത്. ലക്ഷങ്ങള്‍ വില വരുന്ന വാച്ചുകളും ഫോണുകളും ആഭരണങ്ങളും പണവുമടക്കമാണ് ഇവര്‍ പിടിയിലായത്.

eng­lish sum­ma­ry; The author­i­ties caught the thief who stole the plane and returned with­out leav­ing any evidence

you  may also like this video;

Exit mobile version