Site iconSite icon Janayugom Online

സംസ്ഥാനത്ത് മൂന്നാമത്തേത്; എസ്എടി ആശുപത്രിയിൽ മുലപ്പാൽ ബാങ്ക് തുറന്നു

തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മുലപ്പാൽ ബാങ്ക് പ്രവർത്തനം ആരംഭിച്ചു. കേരളത്തിലെ മൂന്നാമത്തെ മുലപ്പാൽ ബാങ്കാണിത്. ദേശീയ മാനദണ്ഡങ്ങൾ പാലിച്ച് എസ്എടി ആശുപത്രിയിലെ മുലപ്പാൽ ബാങ്കിൽനിന്നു കുഞ്ഞുങ്ങൾക്ക് ആവശ്യമായ മുലപ്പാൽ വാങ്ങാം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

കോഴിക്കോട്, തൃശ്ശൂർ മെഡിക്കൽ കോളേജുകളിലാണ് മറ്റ് രണ്ട് മുലപ്പാൽ ബാങ്കുകൾ ഉള്ളത്. പാൽപ്പൊടിയുടെ അമിത ഉപയോഗം, അനധികൃത മുലപ്പാൽവിൽപ്പന എന്നിവ തടയാൻ ലക്ഷ്യമിട്ടാണ് മുലപ്പാൽ ബാങ്കുകൾ സ്ഥാപിക്കുന്നത്. ജില്ലാ, താലൂക്ക് ആശുപത്രികളിലും ഇവ ആരംഭിക്കാൻ പദ്ധതിയുണ്ട്.

Exit mobile version