Site iconSite icon Janayugom Online

കോഴിക്കോട് നിന്ന് കാണാതായ പതിമൂന്ന്കാരനെ കണ്ടെത്തി

കോഴിക്കോട് നിന്ന് കാണാതായ 13 വയസുകാരനെ കണ്ടെത്തി. പുണെയിൽ നിന്നാണ് പൊലീസ് സംഘം കുട്ടിയെ കണ്ടെത്തിയത്. ബിഹാർ സ്വദേശിയായ കുട്ടിയെ ഈ മാസം 24നാണ് വേദവ്യാസ സ്കൂൾ ഹോസ്റ്റലിൽ നിന്ന് കാണാതായത്. പുണെയിലേക്ക് പോകുമെന്ന് കുട്ടി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. 

നേരത്തെയും കുട്ടി ക്ലാസിൽ നിന്ന് ഇത്തരത്തിൽ പോയിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. അതിസാഹസികമായാണ് കഴിഞ്ഞയാഴ്ച കോഴിക്കോട്ടെ സ്കൂളിൽ നിന്ന് ചാടിപ്പോയത്. പുലർച്ചെ ഒരു മണിയോടെ ഹോസ്റ്റലിന്റെ ഒന്നാം നിലയിൽ നിന്നും കേബിളിൽ പിടിച്ചിറങ്ങിയ കുട്ടി താഴേക്ക് എറിഞ്ഞ കിടക്കയിലേക്ക് ചാടിയാണ് പുറത്തുപോയത്. 

തു‍ടര്‍ന്ന് ഹോസ്റ്റലില്‍ നിന്ന് നടന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ കുട്ടി പിന്നീട് പാലക്കാട്ടേക്ക് പോകുകയായിരുന്നു. പാലക്കാട്‌ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. 

Exit mobile version