Site iconSite icon Janayugom Online

തിരുമല അനിലിന്റെ മരണം :ബിജെപി നേതാക്കളുടേതടക്കം കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങി അന്വേഷണ സംഘം

തിരുവനന്തപുരം നഗരസഭാ കൗണ്‍സിലറും, ബിജെപി നേതാവുമായ തിരുമല അനിലിന്റെ മരണത്തില്‍ ബിജെപി നേതാക്കളുടെ അടക്കം കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങി അന്വേഷണ സംഘം.ജില്ലാ ഫാം ടൂർ കോപറേറ്റിവ് സൊസൈറ്റിയുടെ ഭാരവാഹികൾ, നിക്ഷേപകർ, അനിലിന്റെ സഹപ്രവർത്തകർ, ബിജെപി നേതാക്കൾ എന്നിവരുടെ മൊഴികളാണ് ഇനി രേഖപ്പെടുത്താനുള്ളത്. ഒപ്പം സഹകരണ വകുപ്പിൽ നിന്ന് ഓഡിറ്റ് റിപ്പോർട്ടും അന്വേഷണ റിപ്പോർട്ടും പരിശോധിച്ചുവരികയാണ്. ശേഷമാണ് സാമ്പത്തിക ബാധ്യത സംബന്ധിച്ച അന്വേഷണം ആരംഭിക്കുക.

ഇതിന് മുൻപ് എല്ലാ മൊഴികളും രേഖപ്പെടുത്തുകയാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അനിലിന്റെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.അനിലിന്റെ മരണം വ്യക്തിപരമായ കാരണങ്ങൾ കൊണ്ടല്ല, സൊസൈറ്റിയിലെ സാമ്പത്തിക പ്രതിസന്ധിയും മാനസിക സമ്മർദവുമാണ് കാരണമെന്നായിരുന്നു ഭാര്യ ആശയുടെ പ്രതികരണം. ആവശ്യമെങ്കിൽ വീണ്ടും കുടുംബാംഗങ്ങളുടെ മൊഴിയെടുക്കുമെന്നും കന്റോൻമെന്റ് എസിപി അറിയിച്ചിരുന്നു. 

Exit mobile version