കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സി വിഭാഗത്തില്‍പ്പെടുത്തി. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കോളജുകള്‍ അടച്ചിടും. ഓഫ്‌ലൈന്‍ ക്ലാസുകള്‍ അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം. പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ഓണ്‍ലൈനായി നടത്തണം.
കേരളത്തില്‍ സി കാറ്റഗറിയില്‍ വരുന്ന ആദ്യ ജില്ലയാണ് തിരുവനന്തപുരം.സി കാറ്റഗറിയിലെ മാനദണ്ഡങ്ങള്‍ പ്രകാരം പൊതുപരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. തിയേറ്ററുകളും ജിമ്മുകളും അടയ്ക്കണം. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളില്‍ 25 ശതമാനം പേര്‍ക്കും കോവിഡാണെങ്കില്‍ ആ ജില്ല സി കാറ്റഗറിയില്‍ പെടുത്തും. ഇത്തരം ജില്ലകളിലാണ് കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.
നിലവില്‍ എട്ട് ജില്ലകളെയാണ് ബി കാറ്റഗറിയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. കൊല്ലം, തൃശൂര്‍, എറണാകുളം , വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ ജില്ലകളാണ് ഈ കാറ്റഗറിയിലുള്ളത്.
English Summary: Thiruvananthapuram C category: Colleges will be closed
You may like this video also