തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ചതിനു പിന്നാലെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് നേതാക്കള്‍ക്കെതിരെ നടപടിയെടുത്ത് ബിജെപി. കവടിയാര്‍, കാഞ്ഞിരംപാറ, മുടവന്‍മുകള്‍ വാര്‍ഡുകളിലെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ പരസ്യമായി പ്രവര്‍ത്തിച്ച കര്‍ഷക മോര്‍ച്ച സംസ്ഥാന സമിതി അംഗം വി.പി.ആനന്ദ്, വട്ടിയൂര്‍കാവ് മണ്ഡലം മീഡിയ കണ്‍വീനര്‍ സുനില്‍ കുമാര്‍, നേമം മണ്ഡലം സെക്രട്ടറി രാജ്കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തതായി ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍ അറിയിച്ചു.
തിരുവനന്തപുരം കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്; മൂന്ന് നേതാക്കളെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

