ഫെബ്രുവരി 21 ന് ഗുരുവായൂർ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന ആനയോട്ടത്തിൽ ഇക്കുറി മൂന്ന് ആനകളെ മാത്രം പങ്കെടുപ്പിച്ചാൽ മതിയെന്ന് ദേവസ്വം ഓഫീസിൽ ചേർന്ന ജില്ലയിലെ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ ധാരണ. ആനയോട്ട ചടങ്ങിൽ 15 ആനകളെ പങ്കെടുപ്പിച്ച് ഇതിൽ നിന്ന് വിദഗ്ധ സമിതി തെരഞ്ഞെടുക്കുന്ന മൂന്ന് ആനകളെയാണ് മത്സരത്തിൽ പങ്കെടുപ്പിക്കുക. അതീവ സുരക്ഷയുടെ ഭാഗമായാണ് മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി തീരുമാനം.
അന്നേ ദിവസം രാവിലെ 11 ന് മുമ്പായി ആനയോട്ട ചടങ്ങിൽ പങ്കെടുക്കുന്ന ആനകളെ ക്ഷേത്ര പരിസരത്ത് എത്തിക്കുകയും, വിശ്രമിക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കും. മത്സരം ആരംഭിക്കുന്ന മഞ്ജുളാൽ തറ മുതൽ ക്ഷേത്രം ഗോപുരം വരെയുള്ള റോഡുകളിൽ വെള്ളം ഒഴിച്ച് തണപ്പിക്കണം. മത്സരത്തിൽ ഒന്നാമതായി എത്തുന്ന ആനയെ മാത്രമെ ക്ഷേത്രത്തിനകത്ത്
കയറ്റൂ. മത്സര സമയത്ത് ഭക്തൻമാർ ആനയുടെ പുറകെ ഓടുന്നതും ആനയോട്ട ചടങ്ങ് ആരംഭിക്കുന്ന സമയത്ത് ക്ഷേത്രത്തിനകത്തേയ്ക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിക്കും.
യോഗത്തിൽ ദേവസ്വം ചെയർമാൻ അധ്യക്ഷതവഹിച്ചു. സബ് കളക്ടർ മുഹമ്മദ് ഷെഫീഖ്, ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം കെരഞ്ജിത്, ദേവസ്വം ബോർഡ് അംഗങ്ങളായ കെ ആർ ഗോപിനാഥൻ സി മനോജ്, അഡ്മിനിസ്ടേറ്റർ കെ പി വിനയൻ. ഡോ കെ വിവേക്, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ മായാ ദേവി എന്നിവർ പങ്കെടുത്തു.
English Summary: This time only three elephants for the Guruvayoor elephant race
You may also like this video