എന്‍സിപി കേരളഘടകത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാതെ മാറി നില്‍ക്കുന്ന എല്ലാവരെയും ചേര്‍ത്തു പിടിച്ച് മുന്നോട്ട് പോകുമെന്ന് എന്‍സിപി സംസഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട തോമസ് കെ തോമസ് എംഎല്‍ പറഞ്ഞു. പാർട്ടിയിൽ നിന്ന് പൂർണ പിന്തുണ ലഭിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ സഹോദരൻ പോലും ഇത്ര പിന്തുണ ലഭിച്ചിരുന്നില്ല.
ഏകകണ്ഠമായിട്ടാണ് തന്നെ പാർട്ടിയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.പാർട്ടിയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക എന്നതാണ് പ്രഥമ ലക്ഷ്യമെന്നും തോമസ് കെ തോമസ് വ്യക്തമാക്കി. കുട്ടനാടിന്റെ വികസനത്തിനായി സർക്കാർ ഒട്ടനവധി കാര്യങ്ങൾ ചെയ്തു. ജി സുധാകരൻ മന്ത്രി ആയിരുന്ന കാലത്ത് 14 പാലങ്ങൾ ആണ് അവിടെ അനുവദിച്ചത്. എൽഡിഎഫിന്റെ വിജയത്തിനായി കൂടുതൽ ശക്തമായി പ്രവർത്തിക്കുമെന്നും കെ റെയിൽ പദ്ധതിക്ക് എൻസിപി പൂർണപിന്തുണ നല്കുമെന്നും തോമസ് കെ തോമസ് കൂട്ടിച്ചേർത്തു.