Site iconSite icon Janayugom Online

പെരിങ്ങരയില്‍ സിപിഐയിൽ ചേർന്നവരെ സ്വീകരിച്ചു

പെരിങ്ങരയിൽ സിപിഐയിൽ ചേർന്ന സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി മോഹൻദാസ് കൊല്ലവറ ഉൾപ്പടെയുള്ള പത്തോളം പ്രവർത്തകർക്ക് സ്വീകരണം നൽകി. സിപിഐ തിരുവല്ല മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടിയിൽ ജില്ല അസി. സെക്രട്ടറി അഡ്വ. കെ ജി രതീഷ് കുമാർ പതാക നൽകിയാണ് പ്രവർത്തകരെ സ്വീകരിച്ചത്. സിപിഐ മണ്ഡലം സെക്രട്ടറി പി എസ് റെജി, ലോക്കൽ സെക്രട്ടറി ബിനു മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം അനു സി കെ, കെ കെ ഗോപി, ജയകുമാർ തുടങ്ങിയവർ പരിപാടിയിൽ പ്രസംഗിച്ചു. 

Eng­lish Sum­ma­ry: Those who joined the CPI were received at Peringara

You may also like this video

Exit mobile version