Site icon Janayugom Online

ശ്രദ്ധയെ പോലെ കൊ ല്ലുമെന്ന് ഭീഷണി; യുവാവിനെതിരെ പരാതി നല്‍കി പങ്കാളി

പങ്കാളിയെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പരാതിയുമായി യുവതി. മഹാരാഷ്ട്രയിലെ ധുലെയിലാണ് അർഷാദ് സലിം മാലിക് എന്ന യുവാവിനെതിരെ പങ്കാളി പരാതി നല്‍കാനെത്തിയത്. ഡല്‍ഹി ശ്രദ്ധ കൊലക്കേസില്‍ ശ്രദ്ധയെ 35 കഷ്ണമാക്കിയെങ്കിൽ നിന്നെ ഞാൻ 70 കഷ്ണമാക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായി പരാതിയിലുണ്ട്. 

2021 ജൂലൈ മുതലാണ് യുവതി അര്‍ഷാദിനൊപ്പം ജീവിക്കാന്‍ തുടങ്ങിയത്. 2019 ൽ യുവതിയുടെ ആദ്യ ഭര്‍ത്താവ് റോഡപടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. പിന്നീട് ഹർഷൽ മാലി എന്ന് പരിചയപ്പെടുത്തിയ അർഷാദിനെ കണ്ടുമുട്ടിയെന്നും ഇയാൾ ബലാൽസംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയെന്നും യുവതി പറയുന്നു. 

അതേസമയം ലിവ്–ഇൻ– റിലേഷൻഷിപ്പിനുള്ള സത്യവാങ്മൂലം തയ്യാറാക്കുന്നതിനിടയിലാണ് ഹർഷലിന്റെ യഥാർഥ പേര് അർഷാദെന്നാണെന്ന് യുവതി മനസിലാക്കുന്നത്. അർഷാദ് നിർബന്ധിച്ച് മതം മാറ്റിയെന്നും കുട്ടിയെ മതംമാറ്റാൻ തന്നെ നിർബന്ധിച്ചുവെന്നും യുവതി പറയുന്നു. അർഷാദിന്റെ പിതാവും തന്നെ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചിരുന്നതായി യുവതി പരാതിയില്‍ പറയുന്നു. അർഷാദുമായുള്ള ബന്ധത്തിലും യുവതിക്ക് ഒരു കുട്ടിയുണ്ട്. പരാതില്‍ അർഷാദിനെതിരെ പൊലീസ് കേസെടുത്തു.

Eng­lish Summary:Threats to kill like Shrad­dha; The part­ner filed a com­plaint against the youth
You may also like this video

Exit mobile version