റാന്നി മന്ദമരുതിയില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പ്രതികളും പൊലീസ് പിടിയിലായി. പ്രതികളായ അരവിന്ദ്,ശ്രീക്കുട്ടന്‍,അജോ എന്നിവരെ എറണാകുളത്ത് നിന്നാണ് പിടികൂടിയത്. ഇന്നലെ രാത്രി 9.30ഓടെയാണ് റാന്നി മന്ദമരുതി സ്വദേശിയായ അമ്പാടി(24) കാറിടിച്ച് വീഴ്ത്തിയത്. ഗുരുതരാവസ്ഥയിലായിരുന്ന അമ്പാടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അര്‍ധരാത്രിയോടെ മരണപ്പെടുകയായിരുന്നു.