Site iconSite icon Janayugom Online

കൊല്ലത്തുനിന്നും കാണാതായ മൂന്നര വയസ്സുകാരിയെ കെ എസ് ആര്‍ ടി സി ബസില്‍; നാടോടി സ്ത്രീ കസ്റ്റഡിയില്‍

കൊല്ലത്തുനിന്നും കാണാതായ കുട്ടിയെ പന്തളത്തുനിന്ന് കെഎസ്ആര്‍ടിസി ബസില്‍നിന്നും നാടോടി സ്ത്രീക്കൊപ്പം കണ്ടെത്തി . മൂന്നര വയസ്സ് പ്രായം വരുന്ന പെൺകുട്ടിയെ കൊല്ലം പിങ്ക് പൊലീസിന് കൈമാറി. കൊല്ലത്തുനിന്നും കാണാതായ കുട്ടിയെയാണ് തമിഴ്നാട്ടുകാരിയായ നാടോടി സ്ത്രീക്കൊപ്പം കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ കുട്ടി ഇവരുടേതല്ലെന്നു പൊലീസിന് ബോധ്യപ്പെട്ടിരുന്നു. കൊല്ലം കുന്നിക്കോട് സ്വദേശിനിയുടെ കുട്ടിയാണെന്ന് പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കുട്ടിയുടെ മാതാവിന് മാനസിക പ്രശ്നങ്ങൾ ഉള്ളതായും വ്യക്തമായി. 

മാതാവിനോപ്പം കൊല്ലം ബീച്ച് കാണാനെത്തിയതാണ് കുട്ടി. പന്തളത്തു നിന്നും തൃശൂരിന് പോകുന്ന കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്ത് വന്ന നാടോടി സ്ത്രീയുടെ പക്കൽ നിന്നാണ് സംശയകരമായ സാഹചര്യത്തിൽ കുട്ടിയെ കണ്ടതും ജീവനക്കാർ പന്തളം പൊലീസ് സ്റ്റേഷനിൽ എത്തിച്ചതും. കൊല്ലം കുന്നിക്കോട് വിളക്കുടി സ്വദേശിനിയുടെതാണ് സിയാനയെയാണ് ഇവർക്കൊപ്പം കണ്ടെത്തിയത്.തിങ്കളാഴ്ച്ച വൈകിട്ടാണ് കുട്ടിയെ കാണാതായത്. അമ്മ കൊല്ലം വനിത പോലീസ് സ്റ്റേഷിനിലുള്ളതായി പന്തളം പൊലീസ് അറിഞ്ഞിരുന്നു. നാടോടി സ്ത്രീയുടെ വിലാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരാനുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

Exit mobile version