ഗുജറാത്തിലെ സൂറത്തില്‍ തീയിടുന്നതിന് ചുറ്റും കളിച്ച് കൊണ്ടിരുന്ന 5 പെണ്‍കുട്ടികളില്‍ മൂന്ന് പേര്‍ മരിച്ചു. രക്ഷപ്പെട്ട രണ്ട് പേരാണ് മരണ കാരണം മറ്റുള്ളവരെ അറിയിച്ചത്. 5 പെണ്‍കുട്ടികളുടെ സംഘം പാലി ഗ്രാമത്തിലെ മാലിന്യം കത്തിക്കുന്നതിന് ചുറ്റും കളിക്കുകയായിരുന്നു. തീയില്‍ നിന്നും ഉയര്‍ന്ന പുക ശ്വസിച്ച കുട്ടികള്‍ പെട്ടന്ന് തന്നെ ശര്‍ദ്ദിക്കുകയും ബോധരഹിതരാകുകയും ചെയ്തു.
ഉടന്‍ തന്നെ ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില‍്‍ പ്രവേശിപ്പിച്ചെങ്കിലും ദുര്‍ഗ മഹന്തോ (12), അമിത മഹന്തോ (14), അനിത മഹന്തോ (8) എന്നിവര്‍ മരണപ്പെടുകയായിരുന്നു. പോസ്റ്റ് മോര്‍ട്ട് റിപ്പോര്‍ട്ടും ഫൊറന്‍സിക് പരിശോധന ഫലവും പുറത്ത് വന്നാല്‍ മാത്രമേ യത്ഥാര്‍ത്ഥ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്ന് സച്ചിന്‍ ഗ്രാമത്തിലെ പൊലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.പ്രഥമ ദൃഷ്ട്യാ വിഷവാതകം ശ്വസിച്ചതാണ് മരമ കാരണമെന്നും അദ്ദേഹം പറഞ്ഞു.