Site iconSite icon Janayugom Online

മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി

മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി. മാലിയിലെ സിമൻറ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്നവരെയാണ് ഭീകരസംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള നടപടികൾ എത്രയും വേഗം കൈക്കൊള്ളമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മാലി സർക്കാരിനോട് ആവശ്യപ്പെട്ടു.

ജൂലൈ ഒന്നിനായിരുന്നു സംഭവം. സാധുധ സംഘം ഫാക്ടറി വളപ്പിൽ ആക്രമണം നടത്തുകയും മൂന്ന് ഇന്ത്യക്കാരെ ബന്ദികളാക്കുകയുമായിരുന്നു. സംഭവത്തിൻറെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. 

Exit mobile version