Site iconSite icon Janayugom Online

ഓണത്തിന് കേരളത്തിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകള്‍

തിരക്ക് പരിഗണിച്ച് ഓണത്തിന് കേരളത്തിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകള്‍ കൂടി അനുവദിച്ചു. ഈ വണ്ടികളില്‍ തത്കാല്‍ നിരക്കാണ് ഈടാക്കുക. മൈസൂരുവില്‍ നിന്ന് ബംഗളൂരു വഴി തിരുവനന്തപുരത്തേക്കും യശ്വന്ത്പുരയില്‍ നിന്ന് കൊല്ലത്തേക്കും ഹൈദരാബാദില്‍ നിന്ന് തിരുവനന്തപുരത്തേക്കുമാണ് പ്രത്യേക സര്‍വീസ് നടത്തുക.

ഹൈദരാബാദ്- തിരുവനന്തപുരം വണ്ടി (07119) സെപ്റ്റംബര്‍ അഞ്ചിന് വൈകീട്ട് 6.15ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്നു രാത്രി 11.45‑ന് തിരുവനന്തപുരത്തെത്തും. തിരിച്ച് സെപ്റ്റംബര്‍ 10ന് രാത്രി 10 മണിക്ക് പുറപ്പെട്ട് സെപ്റ്റംബര്‍ 12ന് പുലര്‍ച്ചെ മൂന്ന് മണിക്ക് ഹൈദരാബാദിലെത്തും.

മൈസൂരു- തിരുവനന്തപുരം വണ്ടി (06201) സെപ്റ്റംബര്‍ ഏഴിന് ഉച്ചയ്ക്ക് 12.15ന് പുറപ്പെടും. 2.05‑ന് കെഎസ്ആര്‍ ബംഗളൂരുവിലും 7.25ന് സേലത്തും പിറ്റേന്നു രാവിലെ 7.30ന് തിരുവനന്തപുരത്തും എത്തും. തിരിച്ച് സെപ്റ്റംബര്‍ എട്ടിന് ഉച്ചയ്ക്ക് 12.45‑ന് പുറപ്പെട്ട് പിറ്റേന്നു രാവിലെ 11.15‑ന് മൈസൂരുവിലെത്തും.

യശ്വന്ത്പുര്‍— കൊല്ലം വണ്ടി (06501) സെപ്റ്റംബര്‍ ഏഴിന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 4.30ന് കൊല്ലത്തെത്തും. തിരിച്ച് സെപ്റ്റംബര്‍ എട്ടിന് രാവിലെ 6.10‑ന് പുറപ്പെട്ട് രാത്രി 10 മണിക്ക് യശ്വന്ത്പുരിലെത്തും.

Eng­lish sum­ma­ry; Three spe­cial trains to Ker­ala for Onam

You may also like this video;

Exit mobile version