കാസർഗോഡ് എരിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ഇവർ മൂന്ന് പേരും സഹോദരങ്ങളുടെ മക്കളാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്. റിയാസിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാസ്(18),യാസിൻ(13),സമദ്(13) എന്നിവരാണ് മരിച്ചത്.