മൂന്നുവയസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഉമ്മ കസ്റ്റഡിയിൽ. കസബ പോലീസ് സ്റ്റേഷൻ പരിധിയിൽ എലപ്പുള്ളി, ചുട്ടിപ്പാറ, വേങ്ങോടി ആസിയയുടെ മകൻ മുഹമ്മദ് ഷാനെ യാണ് ഇന്നലെ രാവിലെ 10.00 മണിയോടെ വീട്ടിനകത്ത് അനക്കമില്ലാതെ കിടക്കുന്നതു കണ്ട് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഡോക്ടർ നടത്തിയ പരിശോധനയിൽ സംശയം തോന്നി പോലീസിൽ അറിയിക്കുകയായിരുന്നു. കുട്ടിയുടെ മരണത്തിൽ അസ്വാഭാവികത തോന്നിയതിൽ മരണം കൊലപാതകമാണെന്ന് സംശയത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയും അമ്മയാണ് കൊലപ്പെടുത്തിയതെന്ന സംശയത്തെ തുടർന്ന് രാത്രി ഇവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. അതേസമയം സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി കുട്ടിയുടെ മുത്തച്ഛന്‍ ആരോപിച്ചു.
English Summary: three year olds death; police arrests mother
You may like this video also