തൃശൂര്‍ ചേര്‍പ്പ് കൊലപാതത്തിന് പിന്നാലെ ഞെട്ടിക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കൊല്ലപ്പെട്ട ബാബുവിനെ കുഴിച്ചിട്ടത് ജീവനോടെയെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്ത് ഞ്ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നായിരുന്നു സഹോദരന്‍ സാബു മൊഴി നല്‍കിയത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ബാബുവിന്റെ ശ്വാസകോശത്തില്‍ നിന്ന് മണ്ണ് കണ്ടെത്തിയിരുന്നു. കേസില്‍ ഇരുവരുടേയും അമ്മയെ ഇന്നലെ പൊലീസ് പ്രതി ചേര്‍ത്തിരുന്നു. സഹോദരന്റെ മ്യതദേഹം കുഴിച്ചുമൂടാന്‍ അമ്മയുടെ സഹായം ലഭിച്ചിരുന്നുവെന്ന് പ്രതി സാബു മൊഴി നല്‍കിയിരിക്കുന്നത്.
English Summary:thrissur murder; Post-mortem report that the body was buried alive
You may also like this video