Site iconSite icon Janayugom Online

ഞാറക്കലിലെ വേലിയേറ്റ വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണണം: സിപിഐ

ഞാറക്കൽ വില്ലേജിലെ കായലിന്റെയും പൊക്കാളിപ്പാടങ്ങളുടേയും തോടുകളുടെയും സമീപത്തി താമസിക്കുന്നവർ അനുഭവിച്ചു കൊണ്ടിരിക്കുന്ന വേലിയേറ്റ വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സിപിഐ ഞാറക്കൽ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. കായലും തോടുകളും ആഴം കൂട്ടുകയും, ഇതിലൂടെ ലഭിക്കുന്ന മണ്ണ് വെള്ളക്കയറ്റ ദുരിതം നേരിടുന്ന പ്രദേശങ്ങളിൽ ഭൂനിരപ്പ് ഉയർത്താനും ഉപയോഗിക്കണമെന്നും സമ്മേളനം നിർദ്ദേശിച്ചു. മുതിർന്ന പാർട്ടിയംഗം എൻ എ ദാസൻ പതാക ഉയർത്തി സമ്മേളനത്തിന് തുടക്കം കുറിച്ചു.

സിപിഐ സംസ്ഥാന കൗൺസിലംഗം എൻ അരുൺ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സി സി പുഷ്പാംഗദൻ നഗറിൽ ( ഞാറക്കൽ എസ് സി ബി ഹാൾ ) നടന്ന സമ്മേളനം വി കെ ഗോപി, ബാലാമണി ഗിരീഷ്, പി പി സതീഷ് എന്നിവരുൾപ്പെട്ട പ്രസിഡിയം നിയന്ത്രിച്ചു. സിപിഐ വൈപ്പിൻ മണ്ഡലം സെക്രട്ടറി കെ എൽ ദിലീപ്കുമാർ, സെക്രട്ടറിയേറ്റ് അംഗം പി എസ് ഷാജി, എഐടിയുസി വൈപ്പിൻ മണ്ഡലം സെക്രട്ടറി ടി എ ആന്റണി, മഹിളാസംഘം മണ്ഡലം പ്രസിഡന്റ് സി എ കുമാരി, പി എസ് മണി, സിനി ജയരാജ്, ജയിംസ് കുരിശിങ്കൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി ജി ഷിബു പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. 

സ്വാഗത സംഘം കൺവീനർ കെ എൻ പ്രദീപ് സ്വാഗതവും ഷൈല അനിൽകുമാർ നന്ദിയും പറഞ്ഞു. സെക്രട്ടറിയായി പി ജി ഷിബുവിനേയും അസി സെക്രട്ടറിയായി കെ എൻ പ്രദീപിനേയും, മണ്ഡലം സമ്മേളന പ്രതിനിധികളേയും തെരഞ്ഞെടുത്തു. പി രാജു നഗറിൽ ( ലേബർ കോർണറിൽ ) നടന്ന പൊതുസമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ എ നവാസ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ എൻ എ ദാസൻ അധ്യക്ഷത വഹിച്ചു. എഐവൈഎഫ് തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഷിഹാബ് എറിയാട്, സിപിഐ ജില്ലാ കൗൺസിലംഗം പി ഒ ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു. 

Exit mobile version